Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manalur MLA

Middle East and Gulf

മു​ര​ളി പെ​രു​നെ​ല്ലി എം​എ​ല്‍​എ തുണയായി; ഷാ​ർ​ജ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​നി നാ​ട്ടി​ലെ​ത്തി

ഷാ​ര്‍​ജ: മ​ണ​ലൂ​ര്‍ എം​എ​ല്‍​എ മു​ര​ളി പെ​രു​നെ​ല്ലി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഷാ​ർ​ജ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന തൃ​ശൂ​ർ അ​രി​മ്പൂ​ര്‍ സ്വ​ദേ​ശി​നി ബി​ന്ദു നാ​ട്ടി​ലെ​ത്തി.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഏ​ജ​ന്‍റി​ന് ന​ല്‍​കി ഹൗ​സ്‌​മൈ​ഡ് വീ​സ​യെ​ടു​ത്ത് പ്രൈ​വ​റ്റ് ജോ​ലി​ക്ക് ഷാ​ര്‍​ജ​യി​ലെ​ത്തി​യ​താ​യി​രു​ന്നു ബി​ന്ദു.

ര​ണ്ട് വ​ര്‍​ഷം ജോ​ലി ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് വീ​സ അ​ടി​ക്കാ​ന്‍ അ​റ​ബി​ക്കും ഏ​ജ​ന്‍റി​നും കൂ​ടി 9000 ദി​ര്‍​ഹം​സ് (2.20 ല​ക്ഷം ഇ​ന്ത്യ​ന്‍ രൂ​പ) കൊ​ടു​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വീ​സ അ​ടി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ​തു​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ അ​റ​ബി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ബി​ന്ദു ഓ​ടി​പ്പോ​യ​താ​യി എ​മി​ഗ്രേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ർ​ന്ന്, ഷാ​ര്‍​ജ പോ​ലീ​സ് ബി​ന്ദു​വി​നെ ക​ണ്ടെ​ത്തു​ക​യും അ​റ​സ്റ്റ് ചെ​യ്തു നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

ബി​ന്ദു​വി​നെ കാ​ണാ​നി​ല്ലെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മ​ണ​ലൂ​ര്‍ എം​എ​ല്‍​എ മു​ര​ളി പെ​രു​നെ​ല്ലി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം നി​യ​മ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഷാ​ര്‍​ജ പോ​ലീ​സ് ജ​യി​ല്‍ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ര​ണ്ട് ദി​വ​സ​ത്തി​ന​കം ഔ​ട്ട്പാ​സ് ന​ൽ​കു​ക​യും ചെ​യ്തു.

വി​മാ​ന ടി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ല്‍​കി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു.

 

Latest News

Up